ഞാന്‍ സിനിമയില്‍ മാത്രമാണ് വില്ലന്‍ എന്ന് ബാബുരാജ് ; സത്യാവസ്ഥ ലോകം അറിയണം

തനിക്ക് വെട്ടുകിട്ടിയ സംഭവത്തെ തുടര്‍ന്ന്‍ പുറത്തുവന്ന വാര്‍ത്ത‍ മുഴുവനും സത്യമല്ല എന്ന് നടന്‍ ബാബുരാജ്‌. മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന് ബാബുരാജ് അയൽവാസിയുമായി തർക്കത്തിൽ ഏർപ്പെടുകയും എതിർകക്ഷി വാക്കത്തിയെടുത്ത് ബാബുരാജിനെ വെട്ടുകയും ചെയ്തുെവന്നായിരുന്നു വാർത്ത വന്നത്. എന്നാല്‍ താന്‍ സിനിമയില്‍ മാത്രമാണ് വില്ലന്‍ എന്നും തന്നെ ജീവിതത്തിലും വില്ലന്‍ ആക്കരുത് എന്നും ബാബുരാജ്‌ പറയുന്നു. തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണ് ഈ സംഭവത്തോടനുബന്ധിച്ച് വരുന്നത്. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം കുളം വറ്റിക്കാൻ പോയി എന്നതല്ല യഥാർഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. നെഞ്ചിലെ മസിലിനാണ് വെട്ടേറ്റത്. രാജഗിരി ആശുപത്രിയിൽ ആണ് ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതാണ്. നമ്മൾ ഒരാൾക്ക് സഹായം ചെയ്ത് വസ്തുവാങ്ങി. അത് കേസിലും പെട്ടു. പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിയ്ക്കാന്‍ ചെന്നപ്പോൾ വെട്ടും കൊണ്ടു. എന്നിട്ട് ഞാനെന്തോ ചെയ്ത മട്ടിൽ വാർത്തകളും വന്നു. ഇദ്ദേഹം പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.