മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രം


മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും യുവാക്കളുടെ ഇഷ്ടതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ശിക്കാര്‍ ഫെയിം രാജഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നു. സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ ചിത്രം അടുത്തവര്‍ഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

മോഹന്‍ലാലിനെയും നിവിനേയും ചുറ്റിപ്പറ്റി വിവാദങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ വാര്‍ത്തകള്‍ക്ക് അപ്പുറം വളര്‍ന്നില്ല എന്നാണ് വാസ്തവം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന് അവസരം ലഭിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം താരത്തിന് അതിന്റെ പാര്‍ട്ട് ആക്കാന്‍ സാധിച്ചിരുന്നില്ല.