നടി ആക്രമിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയ ദിലീപിന് എതിരെ ; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്ന് ദിലീപ്

കൊച്ചി : സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ പത്രങ്ങളും നടത്തുന്നത്  നടന്‍ ദിലീപിനെ കുറ്റവാളിയാക്കുന്ന സമീപനം. പല ഓണ്‍ലൈന്‍ പത്രങ്ങളും സംഭവത്തില്‍ ദിലീപിന് പങ്കുണ്ട് എന്ന രീതിയിലാണ്‌ വാര്‍ത്തകള്‍ നല്‍കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധം ഉണ്ട് എന്ന് ഒരു പത്രം പറയുന്നു.   സുനി ആള്‍ കേരളാ ദിലീപ് ഫാന്സിലെ അംഗമാണ് എന്നും വാര്‍ത്തകള്‍ ഉണ്ട്. അതുപോലെ നടി അഭിനയിച്ചു വന്നിരുന്ന സിനിമയുടെ പ്രോഡക്ഷന്‍ കണ്ട്രോളര്‍ ദിലീപിന്‍റെ വളരെ അടുത്ത ബന്ധം ഉള്ള ആളാണ്‌. അയാളാണ് സുനിയെ നടിയുടെ ഡ്രൈവര്‍ ആയി നിയമിച്ചതും.എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത നടി നിര്‍മ്മാതാവിനോട് പറഞ്ഞു സുനിയെ മാറ്റുകയായിരുന്നു.എന്നാല്‍ സുനി ബുദ്ധിപൂര്‍വ്വം പ്രോഡക്ഷന്‍ കണ്ട്രോളറുടെ സഹായത്തോടെ  തന്‍റെ തന്നെ ആളായ മാര്‍ട്ടിനെ ഡ്രൈവര്‍ ആയി നിയമിക്കുകയായിരുന്നു. ഇതെല്ലാം മാസങ്ങളായി നടന്ന ഒരു ഗൂഡാലോചനയുടെ ഫലമാണ് എന്ന് വ്യക്തം. ദിലീപും നടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ സിനിമാക്കാര്‍ക്കിടയിലെ പരസ്യമായ രഹസ്യമാണ്. നടിക്ക് മലയാള സിനിമയില്‍ പെട്ടന്ന് അവസരങ്ങള്‍ കുറയുവാന്‍ കാരണം ദിലീപ് ആണെന്ന് പലരും പറഞ്ഞു നടക്കുന്നുമുണ്ട്. എന്നാല്‍  നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്നാണു  ദിലീപ് ആവശ്യപ്പെട്ടത്. സിനിമയില്‍ എന്നല്ല, കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായി എന്നത് ദാരുണമാണെന്നും ദിലീപ് പറഞ്ഞു. ഇങ്ങനെയൊന്ന് ഇനി സംഭവിക്കാതിരിക്കട്ടെയെന്നും ദിലീപ് പറഞ്ഞു. എന്നിരുന്നാലും മുഖ്യമാധ്യമങ്ങള്‍ ഒഴികെ പലതിലും ദിലീപിനെ കുറ്റക്കാരനാക്കി വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ഇത്രമാത്രം  ജനപ്രീതി ഉള്ള പ്രശസ്തനായ ഒരു നടന്‍ ഇത്തരത്തില്‍ ഒരു ആക്രമണത്തിന് കൂട്ടു നില്‍ക്കില്ല എന്ന് ആര്‍ക്കും മനസിലാക്കാവുന്നതെ ഉള്ളു. എന്നിട്ടും നവയുഗ മാധ്യമങ്ങള്‍ നടന്റെ പിറകെയാണ്.