പരപുരുഷബന്ധം ; ഭര്‍ത്താവ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കോടതിയില്‍
പരപുരുഷബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി കോടതിയില്‍ ഹാജരായി. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. ഭൂപന്‍ മര്‍ഡി എന്ന മുപ്പത്തിയഞ്ച് കാരനാണ് പരപുരുഷ ബന്ധം ആരോപിച്ച് തന്റെ ഭാര്യ ചുരമാണി മര്‍ഡിയുടെ തല വെട്ടിയെടുത്തത്. തുടര്‍ന്ന് വെട്ടിയ തല ബാഗിലാക്കി അയാള്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. ഭൂപന്‍ മര്‍ഡിയും ഭാര്യയും തമ്മില്‍ പതിവായി വീട്ടില്‍ നിന്നും വഴക്കുണ്ടാക്കുന്നത് കേട്ടിരുന്നതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് നടത്തിയ തെളിവെടുപ്പില്‍ കൊലചെയ്യപ്പെട്ട ചുരമണി മര്‍ഡിയുടെ തലയില്ലാത്ത മൃതദേഹം വീടിനടുത്തുള്ള പാടത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.