നാട്ടുകാരന്‍ തന്ന വിവരമാണ് യുവനടിയെ ആക്രമിച്ച കേസില്‍ സഹായകമായത്: എ.ഡി.ജി.പി ബി. സന്ധ്യ
കോട്ടയം: യുവനടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായകമായത് നാട്ടുകാരനായ ഒരാള്‍ തന്ന വിലപ്പെട്ട വിവരമാണെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. ഒരു സംഭാഷണം കേട്ട സാധാരണക്കാരനായ ഒരാളില്‍നിന്ന് കിട്ടിയ വിവരം അന്വേഷണ സംഘത്തിന് ഏറെ ഗുണം ചെയ്തതായി ബി. സന്ധ്യ അറിയിച്ചു.
ഈ വിവരവും സാങ്കേതികവിദ്യയും കൂടി പ്രയോജനപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. അതേസമയം കേസ് ഇപ്പോള്‍ അന്വേഷണ ഘട്ടത്തിലായതുകൊണ്ട് സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറയാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കേസിനെപ്പറ്റി കൂടുതല്‍ പറയാനാവില്‌ളെന്നും അവര്‍ കോട്ടയത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.