എഡിജിപി സന്ധ്യ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ്, മുഖ്യമന്ത്രിക്ക് കത്ത്

എ.ഡി.ജി.പി. ബി. സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. കേരളത്തിലെ ചില കേസുകളിലെ പോലീസ് ഇടപടെല്‍ വിശ്വാസ്യ യോഗ്യമായി  ബോധ്യപ്പെടുന്നില്ലെന്നും പ്രമാദമായ പല കേസുകളിലും കേസ് ചാര്‍ജ്ജ് ചെയ്യുന്നതിലും അന്വേഷിക്കുന്നതിലും  സന്ധ്യയുടെ ഇടപെടലുകള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു എന്നും നിരപരാധികളെ കേസില്‍ കുടുക്കി വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പി.സി. മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു.

ഇതിനായി ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമിയുടേയും ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച പെണ്‍കുട്ടിയുടെ കേസിനേയും നടന്‍ ദിലീപിന്റെ കേസിനേയുമാണ് പി.സി. ഉയര്‍ത്തിക്കാട്ടുന്നത്. സന്ധ്യയുടെ അനാവശ്യ ഇടപെടലുകളും നിര്‍ദ്ദേശങ്ങളും പരിശോധിക്കപ്പെടേണ്ടതാണെന്നും മാന്യന്‍മാരായ ഒരു പറ്റം പോലീസുകാരെ ഈ കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിച്ചാല്‍ വസ്തുതകള്‍ മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും പി.സി. തന്റെ കത്തിലൂടെ പറയുന്നുണ്ട്.

താമസിയാതെ നല്‍കുന്ന അടുത്ത കത്തു വഴി കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പി.സി. മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. നേരത്തെ ദിലീപ് വിഷയത്തിലുള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കത്ത് വായിക്കാം.