യുദ്ധം നിര്‍ത്തി പ്രണയസിനിമയുമായി മേജര്‍ രവി ; നായകന്‍ നിവിന്‍ പോളി
യുദ്ധചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ സംവിധായകനാണ് മേജര്‍ രവി. എന്നാല്‍ സ്ഥിരം ട്രാക്കില്‍ നിന്നും മാറി സഞ്ചരിക്കുവനാണ് മേജര്‍ രവിയുടെ തീരുമാനം. അതുകൊണ്ടുതന്നെ മേജര്‍ രവിയുടെ അടുത്ത ചിത്രം ഒരു പ്രണയചിത്രമാണ്. നിവിന്‍ പോളിയാണ് നായകന്‍. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും സിനിമ. വലിയ താരനിര ഉള്ള സിനിമയായിരിക്കും ഇതെന്ന് മേജര്‍ രവി പറയുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കും. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 1971: ബിയോണ്ട് ബോര്‍ഡേഴ്സിന്‍റ റിലീസ് തിരക്കിലാണ് മേജര്‍ ഇപ്പോള്‍.