ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന വനിതാ ലീഗ് നേതാവില്‍ നിന്ന് ; ബിജെപിയെ പുകഴ്ത്തി നേതാവ് (വീഡിയോ)

തിരൂര്‍: ബിജെപിയ്ക്ക് പ്രവര്‍ത്തന ഫണ്ട് വനിതാ ലീഗ് നേതാവില്‍ നിന്ന്. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും വനിതാലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ അന്‍വര്‍.

പ്രവര്‍ത്തനഫണ്ടിലേയ്ക്കുള്ള തുക തിരൂരിലുളള തന്റെ വീട്ടില്‍വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് കെപി പ്രദീപ്കുമാറിന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന ചെറിയഫണ്ട് നല്‍കുന്നുവെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.

വനിതാ ലീഗ് നേതാവ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം വര്‍ധിച്ചിരിക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു എന്നാല്‍ സംഭത്തെക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഖമറുന്നീസയുടെ നടപടി തെറ്റാണെന്നും ലീഗ് നേതാവ് മായിന്‍ഹാജി പറഞ്ഞു.