എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല; ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ നാള പരിഗണിക്കും

 

വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ജയിലിലായ കോവളം എംഎല്‍എ എം വ്ന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.  ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എയെ പോലീസ് ​​​ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ അപേക്ഷയിലാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

അതേസമയം വിന്‍സെന്‍റ് എംഎൽഎയുടെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ന്‍​സെ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്പെ​​​ഷ​​​ല്‍ സ​​​ബ് ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​ണ്.

അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് വി​​​ന്‍​സെ​​​ന്‍റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു കി​​​ട്ട​​​ണ​​​മെ​​​ന്നായിരുന്നു പോലീസിന്‍റെ ഹർജി. അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വേണം എന്ന പോലീസ് വാദവും കോടതി തള്ളി.

ജന പ്രതിനിധി എന്ന നിലയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. നാളെ വൈകീട്ട് നാലുവരെയാണ് കസ്റ്റഡിയില്‍ വെയ്ക്കാനാകുക. തുര്‍ന്ന് എംഎല്‍എയെ കോടതിയില്‍ ഹാജരാക്കണം.