വിന്‍സെന്റിന് ജാമ്യമില്ല ; പ്രതി പുറത്തിറങ്ങിയാല്‍ വീട്ടമ്മയുടെ ജീവനു ഭീഷണിയെന്നും കോടതി നിരീക്ഷണം

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചു. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റിനെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒരു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നു വൈകുന്നേരം തിരിച്ച് മജിസ്‌ട്രേറ്റിനുമ മുന്നില്‍ ഹാജരാക്കും.

അയല്‍വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. എം.എല്‍.എ. ഹോസ്റ്റലില്‍ വെച്ച് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീയുടെ സഹോദരി ഉള്‍പ്പെടെയുളളവര്‍ എം.എല്‍.എയെ പിന്തുണച്ച് എത്തിയിരുന്നു.