നടിക്കെതിരായ പരാമര്‍ശം; പിസി ജോര്‍ജ്ജിനെതിരായ കേസില്‍ നടിയുടെ മൊഴിയെടുത്തു…
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ മൊഴിരേഖപ്പെടുത്തി.
പി.സി.ജോര്‍ജ് എംഎല്‍എക്കെതിരായ കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. നെടുമ്പാശേരി പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ അവമതിപ്പുണ്ടാക്കിയെന്ന് നടി പോലീസിനു മൊഴിനല്‍കി. മുഖ്യമന്ത്രി പിണറായി വിജയനു നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എ. പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. പലപ്പോഴും പി.സി. ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിക്കുന്നതിന് തുല്ല്യമാണെന്ന തരത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സിനിമയിലെ വനിതാ സംഘടനയും വനിതാ കമ്മീഷനും ഇള്‍പ്പെടെ വിഷയത്തില്‍ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിരുന്നു.







