വേങ്ങര വോട്ടെണ്ണല്‍ തുടങ്ങി ; യു ഡി എഫ് മുന്നില്‍ , ബി ജെ പിക്ക് നാലാം സ്ഥാനം
തിരൂരങ്ങാടി : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 9000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയതിനു ശേഷം ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഫലം പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാര്‍ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷ യു ഡി എഫ് ക്യാമ്പില്‍ ഉണ്ടായിരുന്നു .പക്ഷെ ഇതൊന്നും യുഡിഎഫിന്റെ ഭൂരിപക്ഷത്തെ നേരിയ തോതില്‍ പോലും ബാധിച്ചില്ലെന്ന് വേണം കരുതാന്‍.