പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് വീണ്ടും എത്തുന്നു

പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് വീണ്ടും എത്തുന്നു. നിലവില്‍ വീഡിയോ കോള്‍,വോയ്‌സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്‌സ്ആപ്പിലുള്ളത്. എന്നാല്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചര്‍ രംഗത്തെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സൗകര്യം കൂടി വന്നുകഴിഞ്ഞാല്‍ വാട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരാനാണ് സാധ്യത. ഈ ഫീച്ചറിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ടെക് മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.