മോദി..മോദി..ബിജെപി നേതാവിന്റെ തള്ള് കേട്ട് സാക്ഷാല്‍ ട്രംപ് വരെ ഞെട്ടി, വീഡിയോ വൈറല്‍

മുന്നും പിന്നുമാലോചിക്കാതെ മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു അലങ്കാരമായി കൊണ്ടുനടക്കുന്ന പുതിയൊരു സംഘി ബ്രോ കേരളത്തിലുണ്ട്. നാല് വയസുകാരന്‍ കുട്ടിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എടുത്തുയര്‍ത്തി സംസാരിക്കുന്നതാണ് ഈ നേതാവ് വളച്ചൊടിച്ചത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നാല് വയസുകാരന്‍ അമേരിക്കക്കാരന്‍ പയ്യന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ കൃത്രിമം നടത്തിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകുമെങ്കിലും, ഈ സംഘി സഹോദരന് അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമുണ്ടായില്ലല്ലോ എന്നാണു ഏവരും പറയുന്നത്.