ഞെട്ടിക്കുന്ന ലുക്കിലുള്ള മോഹന്‍ ലാലിന്റെ ചിത്രം പുറത്ത്;കണ്ടാല്‍ ആരും സംശയിച്ചു പോകും ഇത് ലാലേട്ടനാണോ എന്ന്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ ചെറുപ്പക്കാരനായെത്തുന്ന മോഹന്‍ ലാലിന്റെ ലൂക്ക് കണ്ട കടുത്ത ആരാധകര്‍പോലും പറഞ്ഞു.മോഹന്‍ ലാല്‍ മെലിഞ്ഞ് ഈ ലുക്കിലെത്താന്‍ പ്രയാസമാണെന്ന്.പക്ഷെ അത് ഇനി ഒന്ന് തിരുത്തി പറയേണ്ടി വരും. കാരണം കഥാപാത്രത്തിന് വേണ്ടി രൂപ മാറ്റം ആവൃത്തിയുള്ള പുതിയ ലുക്ക് കണ്ടാല്‍ ഏവരും ശരിക്കും ഞെട്ടും.ഉറപ്പാണ്.യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനായി18 കിലോയോളം ഭാരം കുറച്ച മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

ദിവസവും ആറുമണിക്കൂര്‍ വരെയായിരുന്നു ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘത്തിനു കീഴില്‍ ഏകദേശം 50 ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്.
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.