മാസങ്ങളായി ഒരുമിച്ച് കഴിഞ്ഞ ശേഷം വിവാഹത്തിന് വിസമ്മതിച്ച കാമുകനെ ചെരുപ്പു കൊണ്ട് ചെകിടത്തടിച്ച് താലിക്കെട്ടിച്ച് യുവതി;തടയാന്‍ വന്ന ബന്ധുക്കള്‍ക്കും കിട്ടി ചെരുപ്പിനടി
മാസങ്ങളായി ഒരുമിച്ച് കഴിഞ്ഞ ശേഷം വിവാഹത്തിന് വിസമ്മതിച്ച കാമുകനെ ചെരുപ്പുകൊണ്ട് മര്‍ദിച്ച് താലിക്കെട്ടിച്ച് യുവതി.തമിഴ്‌നാട് തിരുപ്പതിയിലാണ് സംഭവം.നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചന്ദ്ര ശേഖര്‍ എന്ന യുവാവും ദിവ്യ എന്ന യുവതിയും മാസങ്ങളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി തന്നെ ഒഴിവാക്കാന്‍ ചന്ദ്ര ശേഖര്‍ ശ്രമിക്കുകയാണെന്ന് ദിവ്യ തിരിച്ചറിഞ്ഞു.ഇതോടെ വിവാഹം കഴിക്കാമെന്ന് ദിവ്യ പലതവണ പറഞ്ഞിട്ടും ചന്ദ്ര ശേഖര്‍ വഴങ്ങിയില്ല.
ഒടുവില്‍ ചന്ദ്ര ശേഖറിന്റെ ബന്ധുക്കളും ഇടപെട്ട് ദിവ്യയെ ഒഴിവാക്കാന്‍ എത്തിയപ്പോള്‍ ദിവ്യ തന്റെ കാമുകനെ ചെരുപ്പൂരി ചെകിടത്തടിക്കുകയായിരുന്നു.ഇയാളുടെ വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു ആക്രമണം ഇത് കണ്ട് നിന്ന ചന്ദ്ര ശേഖറിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാരെയും യുവതി ചെരിപ്പുകൊണ്ടടിച്ചു.അവസാനം പോലീസ് ഇടപെട്ട് .. ഒത്തുതീര്‍പ്പാക്കിയതിന് ശേഷം ഇരുവരുടെയും.വിവാഹം നടത്തുകയായിരുന്നു.
https://www.facebook.com/reberthc/videos/1621481701263643/