പിതാവിന്‍റെ സഹോദരന്‍ പീഡിപ്പിച്ച മൂന്ന് വയസുകാരിയുടെ നില ഗുരുതരം
ലഖ്നോ : പിതാവിന്‍റെ സ്വന്തം സഹോദരന്‍ പീഡിപ്പിച്ച മൂന്ന് വയസുകാരിയുടെ നില ഗുരുതരം. ലഖ്‌നൗ താക്കൂര്‍ഗഞ്ചിലാണ് സംഭവം. കൂലിത്തൊഴിലാളിയായ പിതാവിന്റെ മൂന്ന് മക്കളില്‍ ഇളയവളാണ് ആക്രമിക്കപ്പെട്ടത്. പിതാവിന്റെ സഹോദരനായ 20കാരനാണ് ഹോളി ആഘോഷിക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ആളോഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇയാള്‍ അക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കളിക്കുന്ന സ്ഥലത്ത് നിന്ന് കാണാതാവുന്നത്.
തിരച്ചിലിനൊടുവില്‍ കുട്ടിയെ പിന്നീട് പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പരിസരവാസികള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ ഇയാളെ നല്ലപോലെ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.









