തൊണ്ണൂറുകാരന്റെ ലുക്കില്‍ ദിലീപ്; കമ്മാരസംഭത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ദിലീപ് നായകനായി എത്തുന്ന കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളാണ് പോസ്റ്ററിലേ ഹൈലൈറ്റ്.

തൊണ്ണൂറുകാരനായും ദിലീപ് ചിത്രത്തിലെത്തുന്നു എന്ന് പോസ്റ്ററില്‍ വ്യക്തമാണ്. ദിലീപാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് തിരക്കഥ. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സമൂഹ്യ ആക്ഷേപഹാസ്യമാണ് ഈ ചിത്രം പറയുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപി, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.