ഡാലസില്‍ സ്പെല്ലിംഗ് ബി മത്സരം 25ന്

പി. പി. ചെറിയാന്‍

ഡാലസ്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസും ലിലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്പെല്ലിങ് ബി 25 ന് റിച്ചര്‍ഡ്സനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ (ഡാലസ്) വച്ചു നടത്തും. ഒന്നു മുതല്‍ 8 വരെ ഗ്രേഡിലുള്ള വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ലിലി ഫൗണ്ടേഷനാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

സ്ഥലം: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഡാലസ് നവീന്‍ ജിന്‍ഡാള്‍ സ്‌കൂള്‍ ഓഫ് മനേജ്മെന്റ്. വിവരങ്ങള്‍ക്ക് :214 566 5363, 713 303 2595, 972 859 9225.