ത്രില്ലടിപ്പിച്ചു ദിലീപിന്‍റെ കമ്മാര സംഭവം ടീസര്‍

ദിലീപ് നായകനാകുന്ന കമ്മാര സംഭവത്തിന്‍റെ ടീസര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ്‌ അമ്പാട്ടാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചയിതാവ്. ജയില്‍ വാസത്തിനു ശേഷം ദിലീപ് അഭിനയിച്ചു പുറത്തു വരുന്ന ആദ്യചിത്രമാണ് കമ്മാരസംഭവം.

സ്വതന്ത്രത്തിനു മുന്‍പുള്ള ഇന്ത്യയുടെ കഥയാണ്‌ ചിത്രം പറയുന്നത്. ദിലീപിനെ കൂടാതെ തമിഴ് താരം സിദ്ധാര്‍ത്,മുരളി ഗോപി, ബോബി സിംഹ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിഷുവിനു ചിത്രം തിയറ്ററുകളില്‍ എത്തും.