യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു ; ആക്രമണം നടത്തിയത് ഒരു സ്ത്രീ

അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു നാലു പേര്‍ക്ക് പരിക്കേറ്റു. സ്ത്രീയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തുതാണെന്ന് പോലീസിനെ നല്‍കുന്ന വിവരം. വടക്കന്‍ കാലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സസ്‌കോയ്ക്ക് സമീപം സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പകല്‍ 12;45 ഓടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

1700 ജീവനക്കാരാണ് യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ഈ മേഖലകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. സംഭവത്തെപറ്റി അന്വേഷണം ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.