ബെല്ലാരി രാജയ്ക്ക് മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണ, പൂജ കഴിഞ്ഞു, ചിത്രം ചര്‍ച്ചയാവുന്നു

കൊട്ടാരക്കര ഷാ

‘ബല്ലാരി രാജ അല്ലെടെ നിന്റെ ഒക്കെ എല്ലുകള് ഊരാന്‍ വന്ന രാജന്‍ ‘

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രാജമാണിക്യം എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗ്, ബെല്ലാരി രാജ എന്ന പേരില്‍ പുതുമകള്‍ നിറഞ്ഞ ചലച്ചിത്രം പുതുമുഖ സംവിധായകന്‍ ഷാന്‍ തുളസിയുടെ സാരഥ്യത്തില്‍ ഒരുങ്ങുന്നു.

ബിഥുന്‍ ബാബുവും സംവിധായകന്‍ ഷാന്‍ തുളസിയും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ബെല്ലാരി രാജ നാസ് നാസറും ശംഭു ഗോവിന്ദും ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനില്‍ വച്ചു നടന്നു.

ബെല്ലാരി രാജ എന്ന പേരിന്റെ തിരഞ്ഞെടുപ്പ് തന്നെ നല്ലൊരു തുടക്കമാണെന്നു ചടങ്ങില്‍ നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകന്‍ ഷാന്‍ തുളസിയുടെ ഗുരുവായ കലാധരനും പൂജ ചടങ്ങില്‍ പങ്കെടുത്തു.

രാജമാണിക്യത്തിലെ പല കഥാപാത്രങ്ങളും ബെല്ലാരിരാജയില്‍ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങള്‍ നായകരാവുന്ന ചിത്രത്തില്‍ അവര്‍ക്കൊപ്പം സിദ്ദിഖ്, സലിംകുമാര്‍, മനോജ് കെ ജയന്‍, അജു വര്‍ഗീസ് തുടങ്ങി അനവധി പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാവുന്നു.

നാസ് നാസര്‍ നിര്‍മിച്ച ക്രോസ്സ് റോഡ് എന്ന ആദ്യ ചിത്രം അഭിനയ മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. വളരെ മികച്ച ഒരു കഥാപാത്രവും നാസ് നാസര്‍ ക്രോസ്സ് റോഡില്‍ അവതരിപ്പിച്ചിരുന്നു.

അരുണ്‍ മുരളീധരന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ബെല്ലാരി രാജയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ധനേഷ് രവീന്ദ്രനാഥാണ്.

എഡിറ്റിംഗ് – അര്‍ജുന്‍ സെന്‍
കലാസംവിധാനം – അരുണ്‍ വെഞ്ഞാറമൂട്
വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍
ചമയം – റോണക്‌സ് സേവിയര്‍
നൃത്തസംവിധാനം – ഈഹ സുജിന്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരി വെഞ്ഞാറമൂട്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സുഭാഷ് ഇളമ്പല്‍
വാര്‍ത്താ വിതരണം – എ എസ് ദിനേശ്

സംഘട്ടനത്തിനും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയ ശശി ആണ്,വി എഫ് എക്‌സ് – കൊക്കോനട്ട് ബെഞ്ച്. ഓണ്‍ലൈന്‍ പി ആര്‍ ഓ കൊട്ടാരക്കര ഷാ

‘പോത്ത്’ ചിത്രത്തില്‍ അനിവാര്യ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണയോടെ ബെല്ലാരി രാജ ഒരുങ്ങുന്നത് എന്നൊരു പ്രേത്യേകത കൂടിയുണ്ട്. പേര് പോലെ തന്നെ ചിത്രവും ഒരു വന്‍ ഹിറ്റ് ആവും പ്രതീക്ഷയിലാണ് പ്രേക്ഷകര്‍, ഒപ്പം ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.