പ്രിഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ലിപ് ലോക് സീനുമായി മൈ സ്റ്റോറി പുതിയ ഗാനം പുറത്ത്

പ്രിഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ലിപ് ലോക് സീനുമായി റോഷ്നി ദിവാകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനങ്ങള്‍ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ആദ്യ രണ്ടു ഗാനങ്ങള്‍ക്കും ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്. സിനിമയിലെ നായികയായ പാര്‍വതി കുറച്ച് നാളുകള്‍ക്കു മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ നീരസമുള്ളവരാണ് ഈ സംഘടതിമായ സൈബര്‍ അറ്റാക്കിന് പിന്നിലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.