ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി ; ജീവനക്കാരെ ഒഴിപ്പിക്കുന്നു

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും പരിശോധന നടത്താനായി ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മെന്‍ലോ പാര്‍ക്ക് പോലീസ് അറിയിച്ചു.

അതേസമയം മെൻലോ പാർക്കിലെ ഏത് ഫെയ്‌സ്ബുക്ക് കെട്ടിടമാണ് ഒഴിപ്പിച്ചതെന്നോ എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നോ എന്നുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

നേരത്തെ മെയില്‍ ഒരു സത്രീ യുട്യൂബ് ആസ്ഥാനത്തേക്ക് വെടിയുതിര്‍ത്തിരുന്നു. മൂന്ന് പേരെ വെടിയുതിര്‍ത്ത് പരിക്കേല്‍പിച്ച ശേഷം ഇവര്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.