രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തില്‍
തിരുവനന്തപുരം: ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തിലെത്തും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്നതിനായാണ് രാഹുലിന്റെ സന്ദര്‍ശനം.
ജനുവരി 24ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന. നിലവിലെ ഡി.സി.സി. അധ്യക്ഷന്മാരില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.







