ഇന്ത്യന്‍ എംബസ്സി ഒരുക്കിയ ലോകപരിസ്ഥിതി സംരക്ഷണ ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൈകോര്‍ത്തു

റിയാദ്:പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കി ഇന്ത്യന്‍ എംബസിയില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. എംബസി ഒരുക്കിയ വൃക്ഷ തൈ നടലില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കൈകോര്‍ത്തു. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ എംബസ്സിയില്‍ അംബാസിഡര്‍ Dr.ഔസാഫ് സയ്യിദ് എംബസി അങ്കണത്തില്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ആയി ലബ്‌നാനിലേക്ക് പോകുന്ന ഡി സി എം സുഹൈല്‍ അജാസ് ഖാന്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരായ, ദേശ് ബന്ധു ഭാട്ടി, ഷീല്‍ ബന്ദ്ര, അനൂപ് ദിന്‍ഗ്ര, ഡോളമണി മെഹര്‍, പ്രദീപ് കുമാര്‍, വിജയ് കുമാര്‍,നവീന്‍ കമല്‍ ശര്‍മ്മ, ഐ എം ഹുസ്സൈന്‍ എന്നിവരും വൃക്ഷ്യതൈ നട്ട് ലോക പരിസ്ഥിതി ദിന സന്ദേശം നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന് വേണ്ടി ശിഹാബ് കൊട്ടുകാട്, മുഹമ്മദലി മരോട്ടിക്കല്‍, ഷിനു നവീന്‍ ആനീ സാമുവല്‍, റമീസ, Rufi എന്നിവരും ആരും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുകയുണ്ടായി

അംബാസിഡര്‍ പ്രകൃതി സംരക്ഷണ ആവശ്യകത സന്ദേശം അറിയിക്കുകയുണ്ടായി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതല ആണെന്നും, ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രകൃതിയില്‍ ഉണ്ടാവുന്ന മലിനീകരണം വഴി ഡിസേബിള്‍ ആകുന്നതും, അംഗവൈകല്യം സംഭവിക്കുന്നതും മരണപ്പെടുന്നതും നാം കാണണമെന്നും ഭാവിതലമുറയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും അന്തരീക്ഷത്തില്‍ ഉള്ള മലിനീകരണവും, ജലമലിനീകരണം കാര്‍ബണ്‍ മലിനീകരണം, വ്യാവസായിക മലിനീകരണം തുടങ്ങിയവ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, നല്ല വായു ലഭിക്കുന്നതിനും നല്ല വെള്ളവും ലഭിക്കാന്‍ വേണ്ടി പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള ആധുനിക ഇന്‍ഡസ്ട്രിയല്‍ വികസനങ്ങള്‍ മാറണമെന്നും മലിനീകരണം തടയാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും വ്യക്തികളും, ഗവണ്‍മെന്റ് കളും, കമ്പനികളും ചെയ്യേണ്ട ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ് എന്നും, പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും അവരാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും അംബാസിഡര്‍ ലോക പരിസ്ഥിതി ദിനാചരണ ചടങ്ങില്‍ അറിയിക്കുകയുണ്ടായി . ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രകൃതിദുരന്തങ്ങള്‍ വഴിയും മലിനീകരണങ്ങള്‍ വഴിയും മരണമടയുന്നത് നാം കാണണമെന്നും അംബാസിഡര്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

മരങ്ങള്‍ വളരട്ടെ വലുതാകട്ടെ തണലാകട്ടെ. നമുക്ക് ഒത്തൊരുമിക്കാം പ്രകൃതിയെ രക്ഷിക്കാം എന്ന സന്ദേശം അറിയിച്ചുകൊണ്ട് Wmf 114 രാജ്യങ്ങളിലും പ്രകൃതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ ജോയിന്‍ സെക്രട്ടറി സ്റ്റാന്‍ലി ജോസ്, സൗദി കോഡിനേറ്റര്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ പറഞ്ഞു.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ,ഷംനാദ് കരുനാഗപ്പള്ളി,നാസര്‍ ലൈസ്,സലാം പെരുമ്പാവൂര്‍,നസീര്‍ ഹനീഫ്, ഷാജഹാന്‍,മുഹമ്മദ് അഫ്രോസ്/ഷമീര്‍, നവീന്‍, ജാനിഷ്,അജയ് നിലമ്പൂര്‍, അസ്ലം തൃക്കരിപ്പൂര്‍, സാമുവല്‍, ഹരിദാസന്‍ ,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു…

പ്രകൃതിദുരന്തം മൂലം പക്ഷി ജീവജാലങ്ങള്‍ക്ക് ഉണ്ടാകുന്ന കഷ്ടതകള്‍ വരച്ചുകാട്ടി മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ കിളികള്‍ക് കൂടുകള്‍ നഷ്ടപ്പെട്ടു വായു ഇല്ലാതെ വെള്ളത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കിളി രോദനം വരച്ചുകാട്ടിയ പ്രകൃതി സംരക്ഷണ ചിത്രം ചടങ്ങില്‍ അംബാസഡര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഡബ്ലിയു എം എഫ് പ്രിയ കലാകാരി ഷിനു നവീന്‍ വരച്ചതാണ് പ്രകൃതിസംരക്ഷണ ചിത്രം.