രാമക്ഷേത്ര നിര്‍മ്മാണം ഏപ്രില്‍ രണ്ടിന് തുടങ്ങും

രാമ നവമി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന നേതാവ് മഹന്ത് കമല്‍നയന്‍ ദാസ്. ഏപ്രില്‍ രണ്ടിന് ആണ് രാമ നവമി നവരാത്രി. മഹന്ത് കമല്‍ നയന്‍ ദാസ് പറയുന്നത് അനുസരിച്ച് ആണെങ്കില്‍ ഏപ്രില്‍ രണ്ട് മുതല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.വിശ്വ ഹിന്ദു പരിഷത്തിന്റെ നിര്‍ദേശം അനുസരിച്ചാകും നിര്‍മ്മാണം എന്നും അദ്ധേഹം പറയുന്നു.

ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള എല്ലാ നടപടികളും ആരംഭിച്ചതായും ഇതിനായുള്ള എല്ലാ കാര്യങ്ങളും അന്തരിച്ച വിശ്വ ഹിന്ദു പരിഷദ് നേതാവ് അശോക് സിന്‍ഘള്‍ തയ്യാറാക്കിയിരുന്നതായും മഹന്ത് കമല്‍ നയന്‍ ദാസ് വ്യക്തമാക്കി.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാം ജന്മ ഭൂമി ന്യാസിന്റെ മുതിര്‍ന്ന നേതാവ് രാമക്ഷേത്ര നിര്‍മ്മാണം ഏപ്രില്‍ രണ്ടിന് തുടങ്ങുമെന്ന് അവകാശപെട്ടിരിക്കുന്നത്.നേരത്തെ തന്നെ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗത്ത് നിന്നും നടക്കുകയായിരുന്നു.ഇതിനായുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയ വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മാര്‍ഗരേഖയും തയ്യാറാക്കിയിരുന്നു.