പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സംഘടന
കൊച്ചി: കോവിസ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സoഘടന. അസ്സോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള എറണാകുളം ബ്രാഞ്ചും, മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസ്സോസിയേഷനുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ ചലഞ്ച് ആവിഷ്‌കരിച്ചിട്ടുള്ളത്.
പൈനാപ്പിള്‍ കൃഷിയുടെയും, പൈനാപ്പിള്‍ മാര്‍ക്കറ്റിന്റെയും ആസ്ഥാനമായ മുവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, അങ്കമാലി, മൂവ്വാറ്റുപുഴ ഭാഗങ്ങളില്‍ നിന്നാണ് പൈനാപ്പിള്‍ എത്തി ചേരുന്നത്. ദിവസവും 1200 ടണ്‍ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് പൂര്‍ണ്ണമായി നിശ്ചലമായ അവസ്ഥയാണ്. ഇതിലൂടെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വടക്കെ ഇന്ത്യയിലേക്ക് ലോഡ് വിട്ടാല്‍ പോകുന്ന ഡ്രൈവര്‍ തിരികെ വന്നാല്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ പോകേണ്ടി വരുന്നതിനാല്‍ ഡ്രൈവര്‍മാരും പോകാന്‍ മടിക്കാണിക്കുന്നതും കര്‍ഷകര്‍ക്കു വിനയായി.പല കര്‍ഷകരുടെയും പൈനാപ്പിളുകള്‍ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ കര്‍ഷകരെ കൈ പിടിച്ച് ഉയര്‍ത്തേണ്ടത്, ചേര്‍ത്തുനിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നമുക്കു ചുറ്റും ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, കച്ചവടക്കാര്‍, സന്നദ്ധ സംഘടനകള്‍ മനസ്സു വച്ചാല്‍ ദുരന്തമുഖത്തു നില്‍ക്കുന്ന പൈനാപ്പിള്‍ കര്‍ഷകരെ നമുക്ക് സഹായിക്കാനാവും.
ചുരുങ്ങിയത് 100 കിലോഗ്രാം പൈനാപ്പിളിനായി താഴെ പറയുന്ന നമ്പറില്‍ 5,6 തിയ്യതികളില്‍ ഓര്‍ഡര്‍ നല്‍കി സഹായിക്കുക. ഓര്‍ഡര്‍ പ്രകാരം ഗുണമേന്മയുള്ള A grade പൈനാപ്പിള്‍ കിലോഗ്രാമിന് 20 രൂപ പ്രകാരം നിങ്ങള്‍ ആവശ്യപ്പെടുന്ന കേന്ദ്രങ്ങളില്‍ 7,8 തിയ്യതികളില്‍ എത്തിച്ചു തരും. ഇവയുടെ വിതരണം നടത്തുന്ന സമയം തുക നല്‍കിയാല്‍ മതി. ഫ്‌ലാറ്റുകളിലെ വിവിധ അസ്സോസിയേഷന്‍ കള്‍ ഇവയുടെ ശേഖരണവും വിതരണവും ഏറ്റെടുത്താല്‍ ആള്‍ക്കുട്ടം ഒഴിവാക്കാന്‍ സാധിക്കും മാത്രമല്ല റെസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ക്കും, മറ്റു സന്നദ്ധ സംഘടന കള്‍ക്കും ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ പൈനാപ്പിളിന്റെ വിവിധ ഉല്പന്നങ്ങളായ സ്‌ക്വാഷ്, ജാം, ജല്ലി മുതലായ തയ്യാറാക്കാന്‍ ലഭിക്കുന്ന അവസരമായി ഇതിനെ പ്രയോജനപ്പെടുത്താം. നമുക്ക് കര്‍ഷകര്‍ക്ക് നമുക്കാവുന്ന വിധം സാന്ത്വനമേകാം.
ഓര്‍ഡര്‍ നല്‍കാനായി വാട്‌സാപ്പിലൂടെ ബന്ധപ്പെടെണ്ട നമ്പറുകള്‍
9995820686
9895691687
9495 950275
9995155346
ജോണ്‍ ഷെറി എ.എ
(കൃഷി അസിസ്റ്റന്‍ന്റ് ഡയറക്ടര്‍ )
പ്രസിഡന്റ്
എറണാകുളം ജില്ല
9447185944.
ലത ഇ.വി.
(കൃഷി ഓഫീസര്‍)
ജില്ലാ സെക്രട്ടറി
9895691687









