കൊറോണ ഭീഷണി ; നിര്‍ത്തിവെച്ച പൊതുഗതാഗതം ഏപ്രില്‍ പതിനഞ്ച് മുതല് പുനഃരാരംഭിക്കും
കൊറോണ ഭീഷണി മൂലം നിര്‍ത്തിവെച്ച രാജ്യത്തെ പൊതുഗതാഗതം ഏപ്രില്‍ പതിനഞ്ച് മുതല് പുനഃരാരംഭിക്കും. ട്രെയിന്‍, ബസ് സര്‍വീസുകള്‍ പതിനാലിന് ശേഷം പുനഃരാരംഭിക്കുമെന്നാണ് വിവരം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാലിന് അവസാനിക്കുന്ന മുറയ്ക്ക് പൊതുഗതാഗതം പുനഃരാരംഭിക്കാമെന്നാണ് തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തിലാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിയത്. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗണാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ലോക് ഡൌണ്‍ നീട്ടില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നത്.









