വിദേശത്തുള്ളവരെ ഉടനെ തിരികെ എത്തിക്കാനാകില്ല എന്ന് സുപ്രിംകോടതി

നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ രാജ്യത്തേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. പുറം രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രിംകോടതി പറഞ്ഞു. എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും സുപ്രിംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹര്‍ജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷക്ക് ആവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സ4ക്കാ4 സ്വീകരിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപ്പോ4ട്ട് സമ4പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എം.കെ രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ലോക്‌ഡൌണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കേണ്ടതില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. അതിഥി തൊഴിലാളികളുടെ ഹരജി ഇന്ന് തന്നെ തീര്‍പ്പാക്കണം. ഡയറക്ട് ബെനിഫിക്ട് ട്രാന്‍സ്ഫര്‍ വഴി സര്‍ക്കാര്‍ നിരവധി പേര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും നാട്ടിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.