സ്വന്തമായി വാഹനമില്ലാത്തവര്‍ കേരളത്തിലേയ്ക്ക് വരേണ്ട എന്ന് സര്‍ക്കാര്‍
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ. അന്യനാടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സ്വന്തമായി വാഹനമില്ലെങ്കില്‍ നാട്ടിലേക്ക് വരേണ്ടെന്നു സര്‍ക്കാര്‍. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ട്രെയിനിലോ ബസിലോനാട്ടിലെത്തിക്കില്ലെന്നും സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ഇപ്പോഴുള്ളിടത്ത് തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. ട്രെയിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം തമിഴ്‌നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് അര്‍ത്തി കടക്കാനായിട്ടില്ല. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത നിരവധി പേരാണ് ഇഞ്ചിവള ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്. 30 ലധികം ആളുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.









