മായനദി എന്റെ മാത്രം സിനിമ ; വിവാദങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മതാവ്

കേരളത്തിനെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമാ മേഖലയുമായും ബന്ധം ഉണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുഖ്യമായും ആഷിക് അബു റിമാ കലിങ്കല്‍ എന്നിവരെ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസങ്ങളില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഒളിയമ്പുകള്‍ വിട്ടിരുന്നു. സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെ സഹായത്താല്‍ ആണ് ഇവര്‍ സിനിമ നിര്‍മ്മ്ക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്.

മായനദി എന്ന സിനിമ ഇത്തരത്തിലാണ് നിര്‍മ്മിച്ചത് എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുയാണ് സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ സന്തോഷ് ടി കുരുവിള. മായനദി എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും തന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് എന്ന് കുരുവിള പറയുന്നു.

ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായ് അടച്ചിട്ടുള്ളതാണ് .പ്രധാനമായ് ഈ സിനിമ നിര്‍മ്മിയ്ക്കാന്‍ ഞാന്‍ ഒരു വ്യക്തിയുടെ കൈയ്യില്‍ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്നും തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :