കോവിഡിലും അറ്റാദായത്തില്‍ വന്‍ വര്‍ധന നേടി എസ് ബി ഐ

കൊറോണ രാജ്യത്ത് സാമ്പത്തികമായും അല്ലാതെയും നാശങ്ങള്‍ വിതയ്ക്കുമ്പോഴും അതൊന്നും ബാധിക്കാതെ മുന്നോട്ട് പോകുകയാണ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI യുടെ അറ്റാദായത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 4,574 കോടി രൂപയാണ് സെപ്റ്റംബര്‍ പാദത്തിലെ ബാങ്കിന്റെ ലാഭം.

കൂടാതെ പലിശ വരുമാനം 15 ശതമാനം വര്‍ധിച്ച് 28,181 കോടി രൂപയായിട്ടുണ്ട്. പലിശേതര വരുമാനം 8538 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ നിക്ഷേപത്തില്‍ 14.41 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3011 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ കിട്ടാക്കടം 2.79 ശതമാനത്തില്‍ നിന്നും 1.59 ശതമാനമായി കുറയുകയും ചെയ്തു. അതുപോലെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരിവില 206.40 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.