എസ് ബി ഐയുടെ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൊണ്ട് ഉള്ളവര്‍ക്ക് ആണ് ഈ വാര്‍ത്ത . നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കെവൈസി എത്രയും വേഗം അപ്‌ഡേറ്റ് (KYC Update) ചെയ്യണം. കാരണം അതുവഴി സബ്‌സിഡി പണം കൃത്യസമയത്ത് അക്കൗണ്ടിലെത്താന്‍ കഴിയും. ഇനി നിങ്ങള്‍ ഇത് ചെയ്തിട്ടില്ലായെങ്കില്‍ നിങ്ങളുടെ സബ്‌സിഡി തടസ്സപ്പെട്ടേക്കാം.വിഷയത്തില്‍ എസ്ബിഐ ട്വിറ്ററിലൂടെ ഉപഭോക്താക്കളെ അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 1 അതായത് ഇന്ന് മുതല്‍ എസ്ബിഐ ഉപഭോക്താക്കള്‍ അവരുടെ കെവൈസി അപ്‌ഡേറ്റ് (KYC Update) ചെയ്യേണ്ടതുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്‌സിഡി പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുക നിക്ഷേപിക്കില്ല.

നിങ്ങള്‍ ഒരു എസ്ബിഐ (SBI) ഉപഭോക്താവാണെങ്കില്‍ ആദ്യം നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചില്‍ എത്തുക. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഒരു ഫോം നല്‍കും. ഈ ഫോമില്‍ നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ എന്തൊക്കെ ചോദിച്ചിട്ടുണ്ടോ അത് പൂരിപ്പിക്കുക. ശേഷം ഈ ഫോമില്‍ നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്ന് അറ്റാച്ചുചെയ്ത് ബാങ്കില്‍ സമര്‍പ്പിക്കുക. ഇനി അക്കൗണ്ട് ഉടമ പ്രായപൂര്‍ത്തിയാകാത്തതോ അലെങ്കില്‍ പ്രായം 10 ??വയസില്‍ താഴെയോ ആണെങ്കില്‍ അവരുടെ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ആളുടെ ഐഡി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇനി പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടി തനിയെയാണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ആ വ്യക്തിയുടെ ഐഡന്റിറ്റി അല്ലെങ്കില്‍ വീടിന്റെ വിലാസം തെളിയിക്കുന്ന രേഖകള്‍ നല്‍കണം.

ഉപഭോക്താവ് ഒരു NRI ആണ് അയാളുടെ അക്കൗണ്ട് എസ്ബിഐയില്‍ ആണെങ്കില്‍ അയാള്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റെസിഡന്‍സി വിസ പകര്‍പ്പ് നല്‍കാം. റെസിഡന്‍സി വിസ വിദേശ ഉദ്യോഗസ്ഥര്‍, നോട്ടറി, ഇന്ത്യന്‍ എംബസി, ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ വഴി പരിശോധിച്ച് ബാങ്കില്‍ നിക്ഷേപിക്കണം. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ അനുസരിച്ച്, ഒരു നിശ്ചിത സമയത്തിന് ശേഷം ബാങ്കുകള്‍ അവരുടെ കെവൈസി അപ്ഡേറ്റ് ചെയ്യണം. KYC update ചെയ്യാത്ത ഉപയോക്താക്കള്‍ ബാങ്കിന് നോട്ടീസ് നല്‍കുകയും അവരുടെ KYC അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് അവരോട് പറയുകയും വേണം.

കെവൈസിക്ക് ആവശ്യമായ രേഖകള്‍

1. പാസ്പോര്‍ട്ട്

2. വോട്ടര്‍ ഐഡി

3. ഡ്രൈവിംഗ് ലൈസന്‍സ്

4. ആധാര്‍ കാര്‍ഡ്

5. NREGA കാര്‍ഡ്

6. പാന്‍ കാര്‍ഡ്