സേവനങ്ങളില്‍ തടസം ഉണ്ടാകുമെന്ന് SBI ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

നവംബര്‍ 22 ന് INB/YONO/YONO Lite ഉപയോഗിക്കുമ്പോള്‍ ബാങ്കിലെ ഉപഭോക്താക്കള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്ന് എസ് ബി ഐ അറിയിപ്പ്. അതായത് ഈ ദിവസം നിങ്ങള്‍ ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചിലതരം സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കാം എന്നായിരുന്നു. ഇക്കാര്യം വ്യാഴാഴ്ച വൈകുന്നേരം തന്നെ ബാങ്ക് ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടിരുന്നു.

നവംബര്‍ 22 ന് ഈ പ്രശ്‌നം സഹിച്ച് പിന്തുണയ്ക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം നവീകരിക്കും. അതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങളില്‍ തടസ്സങ്ങളുണ്ടാകും. ‘നിങ്ങളുടെ മികച്ച അനുഭവത്തിനായി ഞങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം അപ്ഗ്രേഡുചെയ്യുകയാണ്. ബാങ്ക് ഈ വിവരങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നേരത്തെ നല്‍കിയിട്ടുണ്ട് എന്തെന്നാല്‍ അവര്‍ക്ക് എന്തെങ്കിലും അത്യാവശ്യ പണിയുണ്ടെങ്കില്‍ അത് നേരത്തെ ചെയ്യാനും നവംബര്‍ 22 ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ അസ്വസ്ഥരാകണ്ടയെന്നും ‘ എസ്ബിഐയുടെ ട്വീറ്റ്ല്‍ പറയുന്നു.