നടന്‍ രജനീകാന്ത് ആശുപത്രിയില്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആശുപത്രിയില്‍. രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജി ഹൈദരാബാദിലായിരുന്നു. സെറ്റിലെ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു റാമോജയില്‍ ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. യൂണിറ്റില്‍ ഉള്ളവര്‍ക്ക് രോഗം വരാതിരിക്കാനായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നത്.