മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ കാലിഫോര്‍ണിയയുടെ പുതിയ ഭാരവാഹികള്‍

മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി കാലിഫോര്‍ണിയയുടെ (MACC) 2021 -2022 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റു.

കുരിയന്‍ ഇടിക്കുള്ള (പ്രസിഡന്റ്) നിഷ മാത്യു (വൈസ് പ്രസിഡന്റ്) വിനോദ് ജോസഫ് (സെക്രട്ടറി) ഷൈനി ജോസ് (ജോയിന്റ് സെക്രട്ടറി) രാജു തോമസ്(ട്രഷറര്‍) സ്റ്റാന്‍ലി സാമുവേല്‍ (പി-ര്‍-ഓ/മീഡിയ) എന്നിവരെയും, ബിനു ചാക്കോ, ബിനില്‍ ബാബു, ജോസഫ് കൊവാട്ട്, സ്റ്റാന്‍ലി എബ്രഹാം, സാം സക്കറിയ, ജോസഫ് തോമസ് (എക്‌സിക്യൂട്ടീവ് മെംബേര്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.

ബൈഡന്‍ – കാമല ഭരണകൂടത്തിനു MACC ന്റെ എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് ഭാരവാഹികള്‍ സംസാരിച്ചു ഒപ്പം ആതുര മേഖലയിലും സന്നദ്ധ മേഖലകളിലും മുന്നണിപ്പോരാളികളായി നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ആദരവും പ്രകാശിപ്പിച്ചു.

ആതുരസേവനം, മലയാളം ഓണ്‍ലൈന്‍ ക്ലാസ്, യൂത്ത് വിങ്, ഫാമിലി ഡയറക്ടറി/ വെബ്, വിമന്‍സ് ഫോറം എന്നീ പഞ്ച കര്‍മ്മ പദ്ധതികളുമായി പുതു വര്‍ഷത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ കമ്മ്യൂണിറ്റി മെമ്പേഴ്‌സ്‌ന്റെയും സഹായ സഹകരണങ്ങള്‍ പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത: സ്റ്റാന്‍ലി സാമുവേല്‍ (PRO)