കോഴിക്കോട് അഞ്ചു വയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കോഴിക്കോട് പയ്യാനക്കലില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. അഞ്ചു വയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ സ്വദേശി നവാസിന്റെ മകള്‍ ആയിശ രഹ്നയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ അമ്മ സമീറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് സമീറയെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.