നാട് മുഴുവന്‍ പോലീസ് കാവല്‍ ; നവായിക്കുള്ളത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; വീടുകള്‍ക്ക് നേരെ അക്രമം

പുതുവത്സരാഘോഷത്തിന്റെ പേരില്‍ നാട് മുഴുവന്‍ പോലീസ് കാവല്‍ എപ്പെടുത്തിയത് വാഹനങ്ങള്‍ പരിശോധിക്കാന്‍ മാത്രം എന്ന് വ്യക്തം. കാരണം കനത്ത പോലീസ് കാവലിലും തിരുവനന്തപുരം നാവായിക്കുളത്ത് പുതുവത്സരാഘോഷത്തിനിടെ സാമൂഹ്യവിരുദ്ധ അഴിഞ്ഞാടി. ധാരാളം വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. വീടുകളിലെ ഓടും ചെടി ചട്ടികളും തകര്‍ത്തു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ്  മണിക്കൂറുകളോളം ആക്രമണം നടത്തിയത്. ഒരു വീടിന്റെ മതിലും അക്രമികള്‍ തകര്‍ത്തു.

പൊലീസിനെ വിവരം അറിയിച്ചെങ്കിലും വാഹന പരിശോധന നടത്താന്‍ മാത്രമാണ് അവര്‍ ഉത്സാഹം കാട്ടിയത് എന്നും ആരും അങ്ങോട്ട് എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പുതുവത്സാരഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊലീസിന്റെ മോട്ടോര്‍ വാഹനവകുപ്പിന്റെയും കര്‍ശന പരിശോധനയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.