വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന്‍ പ്രൊവിന്‍സ് കാവ്യ സന്ധ്യയും കുടുംബ സംഗമവും

മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അജ്മാന്‍ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) കാവ്യസന്ധ്യയും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ദുബായി ഖുസൈസിലുള്ള ക്ലാസിക് റസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന മഹത്തായ ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും, ഗാന രചയിതാവുമായ ഡോ: ചേരാവള്ളി ശശികുമാര്‍ മുഖ്യാതിഥിയായിരുന്നു. ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ കായംകുളം സ്വദേശിയും കോളേജ് പ്രൊഫസറും നിരവധി നിരവധി പുരസ്‌ക്കാര ജേതാവുമായ അദ്ദേഹത്തെ WMC അ ജ്മാന്‍ പ്രൊവിന്‍സ് പൊന്നാടയണിയിച്ച്. ആദരിച്ചു.

അജ്മാന്‍ പ്രൊവിന്‍സ് ജോയിന്റ് സിക്രട്ടറി രവി കൊമ്മേരിയുടെ കവിതാലാപനത്തോടുകൂടെ ആരംഭിച്ച കാവ്യസന്ധ്യയില്‍ ഡോക്ടര്‍ ചേരാവള്ളി ശശികുമാര്‍ മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റയും മഹത്വത്തെ കുറിച്ചും സമകാലീന വിഷയങ്ങളെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. കെ. പി വിജയന്‍, ജോഫി ഫിലിപ്പ്, നിതിന്‍ പയസ്. , ബിന്ദു ബാബു, രശ്മി വിനേഷ്, ബീനടീച്ചര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

ശ്രീമതി ബിന്ദു ബാബുവിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടെ ആരംഭിച്ച ചടങ്ങില്‍ പ്രൊവിന്‍സ് സിക്രട്ടറി ജോഫി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ കെ പി വിജയന്‍ അദ്ധ്യക്ഷത വഹിക്കുകയും മുഖ്യ അതിഥിയും പ്രശസ്ത മലയാള സാഹിത്യകാരനുമായ ഡോ: ചേരാവള്ളി ശശി ഭദ്രദീപം കൊളുത്തി ഉത്ഘാടനവും നിര്‍വ്വഹിച്ചു. യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ച പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ സക്കിര്‍ ഹുസ്സൈന്‍ , വിമന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി നെസീല ഹുസൈന്‍ , കൂടാതെ പ്രൊവിന്‍സ് ജോയിന്റ് സെക്രെട്ടറിയും സാഹിത്യകാരനും, ‘യു’ അവാര്‍ഡ് 2022 ജേതാവുമായ രവി കൊമ്മേരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു.

മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, മിഡില്‍ ഈസ്റ്റ് V.P. (അഡ്മിന്‍) വിനേഷ് മോഹന്‍, V. P. (ഓര്‍ഗനൈസേഷന്‍ ) ജയന്‍ വടക്കേവീട്ടില്‍, സെക്രട്ടറി സി എ ബിജു , മിഡില്‍ ഈസ്റ്റ് വിമന്‍സ് ഫോറം ട്രഷറര്‍ ശ്രീമതി സ്മിതാ ജയന്‍, വിവിധ പ്രൊവിന്‍സുകളെ പ്രതിനിധീകരിച്ച ഷാര്‍ജ പ്രസിഡന്റ് സവാന്‍ കുട്ടി, സെക്രട്ടറി അജിത്കുമാര്‍, UAQ പ്രസിഡന്റ് മോഹന്‍ കാവാലം. ദുബായ് സെക്രട്ടറി ലാല്‍ ഭാസ്‌കര്‍, അജ്മാന്‍ വിമെന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി നെസീല ഹുസൈന്‍, യൂത്ത് ഫോറം പ്രസിഡണ്ട് ശ്രീമതി ദൃശ്യ വിജയന്‍, വൈസ് പ്രസിഡണ്ട് ഡോ: അസ്മല്‍ ഹുസൈന്‍, സെക്രട്ടറി നിതില്‍ പൈസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. സക്കീര്‍ ഹുസ്സൈന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.

കൂടാതെ മനോഹരമായ സംഗീത സന്ധ്യയും അരങ്ങേറിയ വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഈ സാഹിത്യസന്ധ്യ പ്രവാസലോകത്ത് മലയാള ഭാഷയ്ക്ക് ലഭിച്ച ഒരു ശ്രേഷ്ഠമായ ആദരവും പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത ഒരു നവ്യ അനുഭവവും ആയിരുന്നു.

രവി കൊമ്മേരി