കൈരളി നികേതന്‍ വിയന്നയ്ക്ക് പുതിയ വെബ്‌സൈറ്റ്
വിയന്ന: കൈരളി നികേതന്‍ വിയന്ന പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. സീറോ മലബാര്‍ സഭ ഉള്‍പ്പെടയുള്ള ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ മോണ്‍. യൂറി കൊളാസ പുതിയ വെബ്സൈറ്റ് അനാച്ഛാദനം ചെയ്തു.
കൈരളി നികേതന്‍ ഒരു അസോസിയേഷനായി രൂപം കൊണ്ടതിനു ശേഷം വിവരങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാന്‍ ഔപചാരികമായി ഒരു സമഗ്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആവശ്യമായി വന്നതിലാണ് പുതിയ വെബ്‌സൈറ്റ് തുടങ്ങിയത്. കൈരളിയില്‍ സംഘടിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും കാറ്റലോഗ് വെബ്‌സൈറ്റില്‍ വായിക്കാവുന്നതാണ്. അതേസമയം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും കൈരളി നികേതന്റെ സ്വന്തമാണെന്നതും വെബ്‌സൈറ്റിനെ പ്രത്യേകതയുള്ളതാക്കുന്നു.
ആകര്‍ഷകമായ രൂപകല്‍പ്പനയും പുതിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വെബ്‌സൈറ്റിന്റെ ഗാലറിയില്‍ നിന്നും മുന്‍പ് നടന്ന പരിപാടികളുടെ വിഡിയോയും ചിത്രങ്ങളും ലഭിക്കുന്നതോടൊപ്പം, ന്യൂസ് ആന്‍ഡ് ഇവെന്റ്‌സ് പേജില്‍ നിന്നും ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാണ്.
കൈരളി നികേതന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റിവല്‍ ജൂണ്‍ 1-ന് വിയന്നയില്‍ നടക്കും.
വെബ്‌സൈറ്റ്: www.kairalinikethanvienna.at