ഇറ്റലിയിലെ റോമില്‍ മലയാളികളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് ആരംഭിച്ചു

ജെജി മാന്നാര്‍

റോം: ഇറ്റലിയില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് ആരംഭിച്ചു. ലയണ്‍സ് ക്ലബ് കേരള റോമാ എന്നാണ് രൂപം കൊടുത്തുരിക്കുന്നത്.

കമ്മിറ്റിയുടെ ഭാരാവാഹികള്‍ ആയി ജിന്റോ കുര്യാക്കോസ് പ്രസിഡന്റും, ഗോപകുമാര്‍ ഗോപാലകൃഷ്ണന്‍ സെക്രട്ടറിയായി, സിജു മാത്യൂ വൈസ് പ്രസിഡന്റ്, അബ്രഹാം ജോ. സെക്രട്ടറി, ആല്‍ബിന്‍ ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മായി
അനില, ബെന്നി മാത്യൂ വെട്ടിയാടന്‍, ജോസ് തെറ്റയില്‍, ഫെളസി മോള്‍, സെയ്ഫു, ഷെന്‍ റോബര്‍ട്ട്, ജോസ് ജോര്‍ജ്
എന്നിവരെ തെരഞ്ഞെടുത്തു.

ഇറ്റാലിയന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മിഷേലെ മാര്‍ട്ടേലെ ഗവര്‍ണ്ണര്‍, സാല്‍വത്തോറെ ലാന്നി പ്രസിഡന്റ് എന്നിവര്‍ ഭാരവാഹികള്‍ ആയ കമ്മിറ്റിയില്‍ ആറു മാസം ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശേഷമേ ലയണ്‍സ് ക്ലബ് റോമാ കേരളയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധിക്കും.