‘ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ തകര്‍ന്ന ബീമാണോ’; അംബേദ്കറെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് സിപിഎം
ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തുവാന്‍ സി പി എം നേതാക്കന്മാര്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുവാന്‍ സാധിക്കുന്നത്. സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലിയാണ് പരിഹാസ്യമായ രീതിയില്‍ പ്രസ്താവന നടത്തിയത്. സഭയില്‍ പ്രതിപക്ഷം ജയ് ഭീം എന്ന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.
അംബേദ്ക്കറ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം.എല്‍.എ വിശദീകരിച്ചെങ്കിലും ബഹളം തുടര്‍ന്നു. പരിശോധിച്ച് സ്പീക്കര്‍ റൂളിങ് നല്‍കുമെന്ന് ചെയര്‍ പറഞ്ഞതോടെയാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്.കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖ് എംഎല്‍എ പ്രസ്തുത വിഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്ക്ക് ആരാണ് ഭീം എന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.








