ആര്‍ക്കും വായിക്കാന്‍ പറ്റുന്ന കുറുപ്പടി എഴുതുന്ന ഒരു ഡോക്ട്ടര്‍ ; അന്തം വിട്ട് സോഷ്യല്‍ മീഡിയ

സാധാരണ ഡോക്ടര്‍മാര്‍ കുറിക്കുന്നത് ആര്‍ക്കും മനസിലാകാറില്ല. മെഡിക്കല്‍ സ്റ്റോറില്‍ എത്തുമ്പോള്‍ മാത്രമാണ് എന്തൊക്കയാണ് സംഭവം എന്ന് നമുക്ക് മനസിലാകത്തുള്ളു. എന്നാല്‍ നല്ല വടിവൊത്ത കൈയക്ഷരത്തില്‍ കുറുപ്പടി എഴുതുന്ന ഡോക്ട്ടരും ഉണ്ട്. അത്തരത്തില്‍ ഒരു കുറുപ്പടി ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.കണ്ട എല്ലാവരും ആദ്യം ഒന്ന് ഞെട്ടി. പിന്നെ ഇതെഴുതിയ ആള്‍ക്കായുള്ള തെരച്ചിലായി. ആ തെരച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും അവസാനമായി. വൈറല്‍ കുറുപ്പടിക്ക് പിന്നിലെ കൈകളെ കണ്ടെത്തി.

നെന്മാറ കമ്മ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ദന്‍ ഡോ.നിതിന്‍ നാരായണനാണ് വൃത്തിയുള്ള കുറുപ്പടിയുടെ ഉടമ. കയ്യക്ഷരം പണ്ടേ നല്ലതായിരുന്നെന്നും അത് ഇപ്പോഴും തുടര്‍ന്ന് പോരുകയാണെന്നും നിതിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്റെ കുറിപ്പ് പ്രചരിക്കുന്ന കാര്യം നിതിന്‍ ഇന്നാണ് അറിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിഎംഓ വിളിച്ച് അഭിനന്ദനം അറിയിച്ചു. സുഹൃത്തുക്കളെല്ലാം വിളിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എല്ലാവര്‍ക്കും മനസിലാകാന്‍ വേണ്ടിയാണ് വടിവൊത്ത ഭംഗിയുളള അക്ഷരങ്ങളില്‍ എഴുതുന്നതെന്ന് നിതിന്‍ പറയുന്നു. ട്വന്റിഫോര്‍ ന്യൂസ് ആണ് ഡോക്ട്ടറെ കണ്ടു പിടിച്ചത്.