പൂഞ്ഞാര്‍ ഡിവിഷനില്‍ 2 കോടി 57 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും: അഡ്വ. ഷോണ്‍ ജോര്‍ജ്

ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് കീഴില്‍ 2022- 23 സാമ്പത്തിക വര്‍ഷം 2 കോടി 57 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോണ്‍ ജോര്‍ജ് അറിയിച്ചു. വാഗമണ്‍ ടൂറിസം മേഖലയ്ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയും,ബോട്ടില്‍ ബൂത്തുകളും ശുചിത്വ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുന്നതിനുമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഡിവിഷന്റെ വിവിധ പ്രദേശങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ്കള്‍ സ്ഥാപിക്കുന്നതിന് – 15 ലക്ഷം, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് – 10 ലക്ഷം, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ധനസഹായം അനുവദിക്കുന്നതിന്- 10 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ വെള്ളികുളം- 17 ഏക്കര്‍ -ചോറ്റുപ്പാറ റോഡ് – 10 ലക്ഷം, മൂന്നിലവ്- പെരുങ്കാവ്- കുറിഞ്ഞിപ്ലാവ്- ചകിണിയാംതടം റോഡ് -15 ലക്ഷം, തേവര്‍പാടം- വലിയകാവുംപുറം റോഡ്- 10 ലക്ഷം,അടുക്കം – സിഎസ്‌ഐ പള്ളി – പഴുക്കാക്കാനം റോഡ് -10 ലക്ഷം, 60 ഏക്കര്‍ – നടുംതോട്ടം റോഡില്‍ നടപ്പാലം നിര്‍മ്മാണം – 10 ലക്ഷം,പനക്കപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രം – 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത് .

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വളയ ഭാഗത്ത് കൈതപ്പാറ തോട്ടില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് – 10 ലക്ഷം രൂപയും, വഴിക്കടവ് ജലസേചന പദ്ധതിക്ക് – 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.കൂടാതെ വിവിധ കുടിവെള്ള പദ്ധതികളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 67 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പാറമട കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം – 11 ലക്ഷം, തീക്കോയി മലമേല്‍ കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മ്മിക്കുന്നതിന് -5 ലക്ഷം മാവടി എസ്.സി. കോളനി കുടിവെള്ള പദ്ധതി – 5 ലക്ഷം,മാളിക കുടിവെള്ള പദ്ധതി – 25 ലക്ഷം, വെയില്‍കാണംപാറ ശുദ്ധജല വിതരണ പദ്ധതി – 5 ലക്ഷം,കൊച്ചുപുരക്കല്‍ കുന്ന് കുടിവെള്ള പദ്ധതി നവീകരണം – 5 ലക്ഷം,ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം – 6 ലക്ഷം, കോലാനിതോട്ടം എസ്.സി. സങ്കേതം കുടിവെള്ള പദ്ധതി – 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

അടുക്കം പട്ടികജാതി സങ്കേതം നവീകരണം – 10 ലക്ഷം,പാതാഴ കോളനി നവീകരണം – 5 ലക്ഷം,നെടിയപ്പാല കോളനി നവീകരണം – 5 ലക്ഷം എന്നിങ്ങനെ പട്ടികജാതി കോളനികളുടെ നവീകരണത്തിന് 20 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അടുക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും, തിടനാട് ഗവണ്‍മെന്റ് വിഎച്ച്എസ്എസ്സിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം രൂപയുടെ പദ്ധതികളും ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു.