മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണല്‍ സണ്‍ഡേസ്‌കൂള്‍ മത്സര വിജയികളെ അനുമോദിച്ചു

പി പി ചെറിയാന്‍

മസ്‌ക്വിറ്റ് (ഡാളസ്}: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് സംഘടിപ്പിച്ച സണ്‍ഡേ സ്‌കൂള്‍ ഗാനമേള, പ്രഭാഷണം, ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ തോമ ചര്‍ച്ചില്‍ നിന്ന് പങ്കെടുത്തു വിജയികളായവരെ അനുമോദിച്ചു.സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നിന്ന് പങ്കെടുത്ത 22 പേരില്‍ ജോവാന്‍ സൈമണ്‍: (സീനിയര്‍ ഗ്രൂപ്പ് പ്രഭാഷണം രണ്ടാം സ്ഥാനം), ആരോണ്‍ രജിത്ത്: (ജൂനിയര്‍ ഹൈ ഗ്രൂപ്പ് ഗാനം രണ്ടാം സ്ഥാനം), സീനിയര്‍ ഹൈ ഗ്രൂപ്പ് മായ ഈസോ: രണ്ടാം സ്ഥാനം.എന്നിവരാണ് വിജയികളായത്

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന അനുമോദനച്ചടങ്ങില്‍ സിഎസ്‌ഐ കൊല്ലം-കൊട്ടാരകര ഭദ്രാസന അധ്യക്ഷന്‍ റവ.ഡോ.ഉമ്മന്‍ ജോര്‍ജ് വിജയികള്‍ക്ക് പ്ലാക്കുകള്‍ നല്‍കി ആദരിച്ചു.

സെന്റ് പോള്‍സ് മാര്‍ തോമ ചര്‍ച്ചില്‍ നിന്നും ടെസ്സ ടോബി,ലിയോണ്‍ ജേക്കബ്,-ഏലിയാ തോമസ്, റിമ ചേലഗിരി, യോഹാന്‍ അലക്‌സ്, ബെനിറ്റ ബിജു, ആദിഷ് രജിത്ത്, ആരോണ്‍ രജിത്ത്, രോഹന്‍ ചേലഗിരി, ട്വിങ്കിള്‍ ടോബി, ആനെറ്റ് അലക്‌സ്, ബെസലാല്‍ ജോര്‍ജ്, നേഹ അനീഷ്, മായ ഈസോ, ജെയിന്‍ തോമസ്, ജോവാന്‍ സൈമണ്‍, എന്നിവരും ബൈബിള്‍ ക്വിസ്സില്‍, എലൈജാ തോമസ്, ട്വിങ്കിള്‍ ടോബി, ആദിഷ് രജിത്ത്, ആരോണ്‍ രജിത്ത്, ബെനിറ്റ ബിജു, നിയ ജോര്‍ജ്, നേഹ ജോര്‍ജ്, രോഹന്‍ ചേലഗിരി എന്നിവരും പങ്കെടുത്തു. ഇടവക വികാരി ഷൈജു സി ജോയ് കുട്ടികളെ പരിശീലിപ്പിച്ച സോജി സ്‌കറിയാ, കെസിയ, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട് തോമസ് ഈശോ നന്ദി പറഞ്ഞു.