വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ഇല്ല, ഹര്‍ജി തളളി
മൂവാറ്റുപുഴ: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ സിഎംആര്‍എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം.
പരാതിക്കാരന് സമര്‍പ്പിച്ച ഹര്‍ജിയില്‍ മതിയായ തെളുവുകളില്ലെന്ന് കോടതി അറിയിച്ചു,മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത് പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം കരിമണല്‍ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം.