നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ലോറിഡയില്‍ നിര്യാതനായി


ഫ്‌ലോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ലോറിഡയില്‍ 2017 ഫെബ്രുവരി 16-ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍. മരുമക്കള്‍: ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി.

ശവസംസ്‌കാര ശുശ്രൂഷകള്‍ 2017 ഫെബ്രുവരി 19, 20 തീയതികളില്‍ ഫ്‌ലോറിഡയില്‍ വച്ച് നടത്തപ്പെടുന്നതാണ്.
ഫെബ്രുവരി 19 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 NW 6th Ave, Ft. Lauderdale, FL 33311) പൊതു ദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്.

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 20 തിങ്കളാഴ്ച്ച രാവിലെ 9.30 മുതല്‍ 11.30 വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ നടക്കുന്നതാണ്.

തുടര്‍ന്ന് ഹോളിവുഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (3001 N. 72nd Ave., Hollywood, Fl) സംസ്‌കാരവും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് 954-483-4990, ബേബിച്ചന്‍ 954-907-4863.