യു പി ; തിരഞ്ഞെടുപ്പില്‍ ബി ജെ പി കൃത്രിമം കാട്ടി എന്ന് മായാവതി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിങ്ങ്​ ​മെഷീനിൽ കൃത്രിമം കാട്ടിയാണ്​ ഉത്തർ പ്രദേശിൽ ബി.ജെ.പി വൻ വിജയം കൊയ്​തതെന്ന്​ മായാവതി ആരോപിക്കുന്നു. ഇലക്​ട്രോണിക്​ വോട്ടിങ്ങ്​ മെഷീൻ ബി.ജെ.പിയുടെതല്ലാത്ത ​ മറ്റ്​ വോട്ടുകൾ സ്വീകരിക്കാതിരിക്കുകയോ മറ്റ്​ പാർട്ടികൾക്ക്​ ചെയ്യുന്ന വോട്ടുകൾ ബി.​ജെ.പിയിലേക്ക്​ പോവുകയോ ചെയ്യുന്നുണ്ട്​.  മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.​ജെ.പി വിജയിച്ചിരിക്കുന്നു. ഇത്​ തെളിയിക്കുന്നത്​ വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു തന്നെയാണെന്നും മായാവതി ആരോപിച്ചു. ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്​ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്​തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകുമെന്നും മായാവതി പറഞ്ഞു.  ബാലറ്റ് പേപ്പര്‍ വഴി മാത്രമാണ് നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുക. അതിനാല്‍ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റില്‍ വീണ്ടും  വോട്ടെടുപ്പ് നടത്തണം എന്നും മായാവതി ആവശ്യപ്പെട്ടു.