ജിഷ്ണുവിന്‍റെ മരണം ; പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു ; അറസ്റ്റ് പോലീസിന്‍റെ നാടകം എന്ന് ജിഷ്ണുവിന്റെ അമ്മ

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊലീസാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് കൃഷ്ണദാസിനെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഇയാളെ ഇവിടെ പോലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം കൃഷ്ണദാസിന്റെ അറസ്റ്റ് പോലീസിന്റെ നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് അറസ്റ്റ് എന്നും. നാളെ നടത്തുവാന്‍ ഇരിക്കുന്ന സമരം തങ്ങള്‍ നടത്തുമെന്നും അവര്‍ പറയുന്നു.എന്നാല്‍ കൃഷ്ണദാസ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ ഇയാളെ പോലീസ് കസറ്റഡിയില്‍ വെക്കാന്‍ സാധ്യതയില്ല. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.









